Zygo-Ad

നിയമസഭാ തിരഞ്ഞെടുപ്പ്: ഏപ്രിൽ 9-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു


 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കും.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ട് രേഖപ്പെടുത്താൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും. ജനാധിപത്യ പ്രക്രിയയിൽ എല്ലാവർക്കും പങ്കാളികളാകാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.



വളരെ പുതിയ വളരെ പഴയ