Zygo-Ad

ജോൺ ജോണിന്റെ നാഷനൽ ജനതാദൾ വീണ്ടും യുഡിഎഫിൽ; ഔദ്യോഗിക പ്രഖ്യാപനം നടത്തി വി.ഡി. സതീശൻ

 


തിരുവനന്തപുരം: ജോൺ ജോൺ അധ്യക്ഷനായ നാഷനൽ ജനതാദളിനെ യുഡിഎഫ് (UDF) മുന്നണിയുടെ ഭാഗമാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. നേരത്തെ മുന്നണിയുടെ ഘടകകക്ഷിയായിരുന്ന പാർട്ടി, ഇടക്കാലത്ത് യുഡിഎഫിന് പുറത്തായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പാർട്ടിയെ വീണ്ടും മുന്നണിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

2018-ൽ എം.പി. വീരേന്ദ്രകുമാറുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് ജോൺ ജോൺ ജനതാദൾ വിട്ട് നാഷനൽ ജനതാദൾ രൂപീകരിച്ചത്. പിന്നീട് 2023-ൽ ഇവർ ആർജെഡിയിൽ (RJD) ലയിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതേ സമയത്ത് തന്നെ എം.വി. ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ആർജെഡിയിൽ ലയിക്കുകയും അദ്ദേഹം സംസ്ഥാന പ്രസിഡന്റാവുകയും ചെയ്തതോടെ രാഷ്ട്രീയ സാഹചര്യം മാറി. ഇതിനെത്തുടർന്നാണ് ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള വിഭാഗം വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.


വളരെ പുതിയ വളരെ പഴയ