Zygo-Ad

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു


 കൊല്ലം: പ്രശസ്ത ചലച്ചിത്ര-നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

മലയാള നാടകവേദിയിലും സിനിമയിലും ഒരുപോലെ സജീവമായിരുന്ന അദ്ദേഹം അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ടം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും മികച്ച പ്രകടനം കാഴ്ചവെച്ചു.

നാടക രംഗത്തെ പ്രമുഖ സമിതിയായ കാളിദാസ കലാകേന്ദ്രത്തിന്റെ അമരക്കാരിലൊരാളായിരുന്നു. പ്രശസ്ത നടൻ ഒ. മാധവന്റെ മകളും നടൻ മുകേഷിന്റെ സഹോദരിയുമായ സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. നടൻ ദിവ്യദർശൻ മകനാണ്. അഭിനയത്തിന് പുറമെ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ കോർപ്പറേഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ തൃശൂർ തൃത്തല്ലൂരിൽ നടക്കും.

 

വളരെ പുതിയ വളരെ പഴയ