Zygo-Ad

കൊച്ചി അമൃതയിൽ ഉഷയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാർ: ആര്‍ട്ടറി ഫോര്‍സെപ്സ് ഉപകരണം പുറത്തെടുത്തു


കൊച്ചി: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി.

കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഷയുടെ ശരീരത്തില്‍ നിന്നും ആർട്ടറി ഫോർസെപ്സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണമാണ് പുറത്തെടുത്തത്.

വളരെ പുതിയ വളരെ പഴയ