Zygo-Ad

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് വർധിക്കുന്നു; 15 രൂപ വരെ കൂടിയേക്കും


 തിരുവനന്തപുരം: കേരളത്തിൽ സിനിമാ ടിക്കറ്റ് നിരക്കുകൾ ഉടൻ വർധിച്ചേക്കും. ടിക്കറ്റ് ഒന്നിന് 5 രൂപ മുതൽ 15 രൂപ വരെ വർധിക്കാനാണ് സാധ്യതയുള്ളത്. സർവീസ് ചാർജും സെസും (Cess) പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കും.

നിലവിലെ സാഹചര്യം പരിഗണിച്ച് സെസ് തുക വർധിപ്പിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. സർവീസ് ചാർജ് പുതുക്കി നിശ്ചയിക്കാൻ നേരത്തെ തന്നെ ധാരണയായിരുന്നു. സെസ് വർധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം കലാകാരന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സമിതിയുടെ ശുപാർശകൾ കാര്യമായ ഭേദഗതികളില്ലാതെ തന്നെ സർക്കാർ അംഗീകരിക്കാനാണ് സാധ്യത. ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ സിനിമാ ടിക്കറ്റ് വിലയിൽ മാറ്റം വന്നേക്കാം.


വളരെ പുതിയ വളരെ പഴയ