ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ജയിലില്‍ കഴിയുന്ന സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതിബാബുവിന് വൃക്കമാറ്റി വയ‌്ക്കല്‍ ആവശ്യമെന്ന് മെഡിക്കല്‍ റിപ്പോർട്ട്.
സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറി. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷയിലാണിത്.
കോടതി നിർദ്ദേശപ്രകാരം കണ്ണൂർ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോർഡ് ചേർന്ന് സി.പി.എം നേതാവിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു.
നിലവില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലാണ്. വൃക്ക മാറ്റി വയ്‌ക്കുന്നതു വരെ ഡയാലിസിസ് ആവശ്യമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ടി.പിയുടെ ഭാര്യ കെ.കെ. രമ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് രംഗത്തുണ്ട്.
