തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്ക് പ്രകാരം ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വർണവില ഇങ്ങനെ : 22 ഗ്രാം സ്വർണം ഒരു ഗ്രാമിന് 14,715 രൂപ. ഒരു പവന് 1,17,720 രൂപ.
18 കാരറ്റ് സ്വർണം ഗ്രാമിന് 12090 രൂപയും പവ് 96720 രൂപയുമാണ് വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9415 രൂപയും പവന് 75320 രൂപയുമാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6070 രൂപയും പവന് 48560 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 320 രൂപ.
