പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി മാസത്തിൽ പല ട്രെയിനുകളും പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നമ്മുടെ ഭാഗത്തെ യാത്രക്കാരെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു:
1. പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ:
ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചർ (56604): ഫെബ്രുവരി 7, 8, 14, 21 തീയതികളിൽ സർവീസ് ഉണ്ടാവില്ല.
പാലക്കാട് ടൗൺ - കോയമ്പത്തൂർ മെമു (06798): ഫെബ്രുവരി 12, 13, 14, 16 തീയതികളിൽ റദ്ദാക്കി.
കോയമ്പത്തൂർ - ഷൊർണൂർ പാസഞ്ചർ (56603): ഫെബ്രുവരി 14, 21 തീയതികളിൽ സർവീസ് നടത്തില്ല.
2. ഭാഗികമായി റദ്ദാക്കിയവ
കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ് (16608): ഫെബ്രുവരി 7, 8, 14, 15 തീയതികളിൽ കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തൂ.
കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് (16307): ഫെബ്രുവരി 25-നും മാർച്ച് 4-നും ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
3. പുറപ്പെടുന്ന സ്റ്റേഷനിൽ മാറ്റം വരുത്തിയവ:
പാലക്കാട് ടൗൺ - തിരുച്ചിറപ്പള്ളി എക്സ്പ്രസ് (16844): ഫെബ്രുവരി 12, 13 തീയതികളിൽ കഞ്ചിക്കോട് നിന്നാകും യാത്ര തുടങ്ങുക.
ഫെബ്രുവരി 14, 15, 16 തീയതികളിൽ വാളയാറിൽ നിന്നും രാവിലെ 7.15-ന് പുറപ്പെടും.
കോയമ്പത്തൂർ - മംഗളൂരു ഇൻ്റർസിറ്റി (22610): ഫെബ്രുവരി 12, 13, 15 തീയതികളിൽ പാലക്കാട് ജംഗ്ഷനിൽ നിന്നാകും (രാവിലെ 7 മണിക്ക്) യാത്ര ആരംഭിക്കുക.
4. വൈകി ഓടുന്നവ:
ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചർ (56604): ഫെബ്രുവരി 5, 6, 9 തീയതികളിൽ 40 മിനിറ്റ് വൈകി ഓടും.
യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിച്ച് യാത്രകൾ പ്ലാൻ ചെയ്യണമെന്ന് പ്ലാൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
