മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കി ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം നടന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സ്ഥിരീകരിച്ചു.
അപകടത്തിന് പിന്നാലെ അജിത് പവാറിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ രാജ്യം നടുക്കം രേഖപ്പെടുത്തി.
