Zygo-Ad

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! സീസൺ ടിക്കറ്റ് ഇനി 'റെയിൽ വൺ ആപ്പിൽ മാത്രം

   


നിങ്ങൾ ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരാണോ? എങ്കിൽ സീസൺ ടിക്കറ്റ് എടുക്കുന്ന രീതിയിൽ റെയിൽവേ വരുത്തിയ പുതിയ മാറ്റം അറിഞ്ഞിരിക്കണം.

 ഇനി മുതൽ റെയിൽവേയുടെ സീസൺ ടിക്കറ്റ് സേവനങ്ങൾ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല. പകരം 'റെയിൽ വൺ' എന്ന ആപ്ലിക്കേഷനിലൂടെ മാത്രമേ സീസൺ ടിക്കറ്റുകൾ ലഭിക്കു.

യുടിഎസ് ആപ്പിൽ ഇനി സീസൺ ടിക്കറ്റ് ബുക്ക് ചെയ്യാനോ പുതുക്കാനോ സാധിക്കില്ല. ഈ സേവനം പൂർണ്ണമായും റെയിൽ വൺ ആപ്പിലേക്ക് മാറ്റി. 

യുടിഎസ് വഴി നേരത്തെ സീസൺ ടിക്കറ്റ് എടുത്തവർക്ക് ആശങ്ക വേണ്ട. കാലാവധി തീരുന്നത് വരെ ആപ്പിലെ ഷോ ടിക്കറ്റ് ഓപ്ഷനിലൂടെ ഇത് ഉപയോഗിക്കാം. റെയിൽവേയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമാണ് റെയിൽ വൺ. 

ടിക്കറ്റ് ബുക്കിംഗ്, പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കൽ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഭക്ഷണത്തിനുള്ള ഓർഡർ നൽകൽ എന്നിവയെല്ലാം ഈ ഒരൊറ്റ ആപ്പിലൂടെ സാധ്യമാകും. യാത്രക്കാർക്ക് റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ ഏകീകൃത പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.

റെയിൽവേയുടെ മറ്റ് ആപ്പുകൾ

• എല്ലാ ആപ്പുകളുടെയും സേവനം ലഭ്യമാകാൻ: റെയിൽ വൺ

• തീവണ്ടി സമയം അറിയാൻ: എൻടിഇഎസ്

• ടിക്കറ്റ് റിസർവ് ചെയ്യാനും റദ്ദാക്കാനും: റെയിൽ കണക്ട്

• ജനറൽ ടിക്കറ്റ് എടുക്കാൻ: യുടിഎസ്

• പരാതികൾ അറിയിക്കാൻ: റെയിൽ മദദ്

വളരെ പുതിയ വളരെ പഴയ