മലപ്പുറം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മലപ്പുറം കൊണ്ടോട്ടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി മണ്ണാരിൽ പുത്തൻ മാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. ഇന്നലേ ഉച്ചയോടെയാണ് സംഭവം നടന്നത്.
വീട്ടിലെ തൊട്ടിൽ തൂക്കാനായി നിർമ്മിച്ച ഹൂക്കിൽ കയർ കെട്ടി തൂങ്ങിയ നിലയിലാണ് ഹന്നയെ കണ്ടെത്തിയത്. കുട്ടി അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കിയിരുന്നു. ഇതിലുള്ള മനോവിഷമമാണ് പെൺകുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഫാത്തിമ ഹന്ന. നിലവിൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
റസിയയാണ് ഹന്നയുടെ മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് ഹനീൻ, ഹഫീസ്, ഹനിയ
