Zygo-Ad

രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

 


പുനലൂർ: ഒരു മാസം മുൻപ് കാണാതായ കാര്യറ സ്വദേശിനി കലാസൂര്യയുടെ രണ്ടു വയസ്സുകാരിയായ മകൾ അനശ്വരയെ കൊലപ്പെടുത്തി തമിഴ്‌നാട്ടിൽ കുഴിച്ചുമൂടിയതായി പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ കലാസൂര്യയെയും ഭർത്താവും രണ്ടാനച്ഛനുമായ കണ്ണനെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

അനശ്വരയെ കാണാനില്ലെന്ന് പറഞ്ഞ് കലാസൂര്യയുടെ അമ്മ സന്ധ്യ കഴിഞ്ഞ ചൊവ്വാഴ്ച പുനലൂർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്, പുനലൂരിൽ അകന്ന ബന്ധുവിനൊപ്പം താമസിച്ചിരുന്ന കലാസൂര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വിശദമായ ചോദ്യംചെയ്യലിൽ, ഒരു മാസം മുൻപ് രാത്രിയിൽ മധുര ചെക്കാനൂരണിയിലെ കോഴിഫാമിൽ വെച്ച് കണ്ണൻ മദ്യലഹരിയിൽ അനശ്വരയെ കൊലപ്പെടുത്തിയതായി ഇവർ സമ്മതിച്ചു. തുടർന്ന് മൃതദേഹം മറവുചെയ്യാൻ കലാസൂര്യ സഹായിച്ചതായും തെളിഞ്ഞു.

മധുര ജില്ലയിലെ ചെക്കാനൂരണി പോലീസ് സ്റ്റേഷനിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവും മൃതദേഹം മറവുചെയ്ത സ്ഥലവും കണ്ടെത്തിയത്. ഇരുവരെയും ചെക്കാനൂരണി പോലീസ് അറസ്റ്റ് ചെയ്തു.


/

വളരെ പുതിയ വളരെ പഴയ