Zygo-Ad

റേഷൻ വ്യാപാരികൾക്ക് ആശ്വാസം; 70 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

 


പാലക്കാട്: 70 വയസ്സ് പൂർത്തിയായ റേഷൻ വ്യാപാരികളെ ചുമതലയിൽ നിന്ന് ഒഴിവാക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രായപരിധി ചൂണ്ടിക്കാട്ടി ജനുവരി മുതൽ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനാണ് കോടതി തടയിട്ടത്. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.ആർ.ആർ.ഡി.എ) നേതൃത്വത്തിൽ സമർപ്പിച്ച റിട്ട് പെറ്റീഷൻ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

സർക്കാർ ഉത്തരവ് നടപ്പിലാക്കിയാൽ സംസ്ഥാനത്തെ നൂറുകണക്കിന് റേഷൻ വ്യാപാരികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യം നിലനിന്നിരുന്നു. ലൈസൻസ് കാലാവധി നീട്ടിനൽകില്ലെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവോടെ നിലവിലുള്ള വ്യാപാരികൾക്ക് തൽക്കാലം തൽസ്ഥിതി തുടരാനാകും. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി കോടതി മാറ്റിവെച്ചു.


വളരെ പുതിയ വളരെ പഴയ