അങ്കമാലി: ഭാര്യയുടെ ചികിത്സക്കായി യുകെയില്‍ റോബോട്ടിക്സ് എഞ്ചിനീയറായി ജോലി ചെയ്ത് വന്നിരുന്ന യുവാവ് നാട്ടില്‍ എത്തിയപ്പോള്‍ മാതാപിതാക്കള്‍ യുവാവിനെ ബലമായി മാനസിക ആശുപത്രിയിലാക്കി.
തുടർന്ന് തൃശൂരിലെ എലൈറ്റ് മിഷൻ ആശുപത്രിയില്‍ ഡോക്ടർ സാം പി ജെ യുടെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനത്തിന് യുവാവ് ഇരയാവുകയും തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യതു.
കറുകുറ്റി സ്വദേശിയായ യുവാവ് ഈ മാസം 14-, ആം തീയതിയാണ് ഭാര്യ ഗർഭിണിയായതിനാല്‍ മെച്ചപ്പെട്ട ചികിത്സക്കായി നാട്ടിലെത്തിയത്. ലീവ് അധികം ഇല്ലാതിരുന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ കളമശേരി രാജഗിരി ആശുപത്രിയിലേക്കാണ് ഭാര്യയെ കാണിക്കാൻ യുവാവ് വീട്ടുകാർക്കൊപ്പം പോയത്.
ഭാര്യയെ ഭാര്യയുടെ ബന്ധുക്കള്‍ക്ക് ഒപ്പം ആശുപത്രിയില്‍ ആക്കിയതിന് ശേഷം വീട്ടുകാർക്ക് ഒപ്പം വീട്ടിലേക്ക് പോയ യുവാവിനെ ഓരോ കാര്യങ്ങള്‍ പറഞ്ഞ് തുടർച്ചയായി പ്രകോപിപ്പിക്കാൻ ഉള്ള ശ്രമം വീട്ടുകാർ നടത്തുകയുണ്ടായി.
ഡോക്ടർ സാം യാതൊരു വിധ പരിശോധനയും കൂടാതെയാണ് യുവാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി ചികിത്സ നടത്തിയത്. ആശുപത്രിയില്‍ വെച്ച് താൻ കൊടിയ മനുഷ്യാവകാശ ധ്വംസനത്തിനാണ് ഇരയാക്കപ്പെട്ടത് എന്നും യുവാവ് കൂട്ടിച്ചേർക്കുന്നു.
നിലവിലുള്ള മെൻ്റല്‍ ഹെല്‍ത്ത് കെയർ ആക്‌ട് 1987 ൻ്റെ വകുപ്പ് 19 ൻ്റെ ലംഘനമാണ് ഡോക്ടർ സാം പി ജെ നടത്തിയത് എന്നും യുവാവ് പറയുന്നു.
നവംബർ 14 ന് വീണ്ടും യുവാവിനെ മെൻ്റല്‍ ഹെല്‍ത്ത് നിയമം 2017 ലെ സെക്ഷൻ 89 നിഷ്കർഷിക്കുന്ന യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ ആണ് ഡോക്ടർ സാം വീണ്ടും ആശുപത്രിയില്‍ ഹാജരാക്കിയത്.
യുവാവ് തനിക്കൊരു ഭാര്യയുണ്ടെന്നും താൻ യുകെയില്‍ ജോലി ചെയ്ത് വരുന്ന ആള്‍ ആണെന്നും വീണ്ടും വീണ്ടും യുവാവ് ഡോക്ടർ സാമിനോട് പറഞ്ഞെങ്കിലും യുവാവിനെ ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് മരുന്നു കുത്തി വെക്കാൻ ശ്രമിക്കുകയും ചെയ്തു.
അതുകൂടാതെ യുവാവിനെ കൈകള്‍ രണ്ടും ബന്ധിച്ച് കിടത്തുകയും യുവാവിനെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാൻ പോലും അനുവദിക്കാതെ കട്ടിലില്‍ ബന്ധിക്കുകയും ഉണ്ടായി. യുകെ യില്‍ നിന്നെത്തിയ യുവാവ് ഭക്ഷണം പോലും. നേരെ ചൊവ്വേ കഴിച്ചിരുന്നില്ല..
ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ മരുന്ന് അടങ്ങിയ ട്രിപ്പ് കുത്തിയിടുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. ഭാര്യ ഗർഭിണി ആണെന്നും തൻറെ സാമീപ്യം ആവശ്യമാണ് എന്നും അറിയിച്ചിട്ടും യുവാവിനെ വിടാൻ ഡോക്ടർ സാമും ആശുപത്രി അധികൃതരും തയ്യാറായില്ല.
പിറ്റേന്നും യുവാവിനെ ആശുപത്രിയിലേക്ക് കാണാത്തതിനെ തുടർന്ന് യുവാവിൻ്റെ ഭാര്യ യുവാവിൻ്റെ പിതാവിനോട് അന്വേഷിക്കുകയും പന്തികേട് തോന്നിയ ഭാര്യ യുവാവിൻ്റെ പിതാവിനോട് യുവാവിനെ ഫോണില്‍ വിളിച്ച് തരാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് ഭാര്യ വിവരങ്ങള്‍ അറിയുന്നത്. തുടർന്ന് ഭാര്യയും ഭാര്യ വീട്ടുകാരും എത്തി യുവാവിനെ മോചിപ്പിക്കുകയാണ് ഉണ്ടായത്.
ആശുപത്രി അധികൃതർ മെൻ്റല്‍ ഹെല്‍ത്ത് നിയമം നിഷ്കർഷിക്കുന്ന യാതൊരു വിധ നടപടികളും സ്വീകരിച്ചിരുന്നില്ല എന്ന് യുവാവ് പറയുന്നു. യുകെ യില്‍ റോബോട്ടിക്സ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന യുവാവിനെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഡോക്ടർ സാം പി ജെ പ്രാഥമിക പരിശോധനകള്‍ പോലും നടത്താതെ യുവാവിനെ ബന്ധനത്തിനാക്കുകയും മെൻ്റല്‍ ഹെല്‍ത്ത് നിയമം നിഷ്കർഷിക്കുന്ന യാതൊരു വിധ നടപടിക്രമങ്ങളും പാലിക്കുകയും ചെയ്യാതെ പീഡിപ്പിക്കുകയാണ് ഉണ്ടായത്.
മെൻ്റല്‍ ഹെല്‍ത്ത് അസി, ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വെച്ചതിനും, മർദ്ദിച്ചതിനും ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തണമെന്നും യുവാവ് അങ്കമാലി മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ച സ്വകാര്യ അന്യായത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യുവാവിന് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ വിമല ബിനുവാണ് ഹാജരായത്.

