തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.ആർ. സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടുകൾക്ക് സിനി പരാജയപ്പെട്ടിരുന്നു.
ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ചാണ് സിനി കുഴഞ്ഞുവീണത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ കൂടിയായിരുന്നു വി.ആർ. സിനി. പൊതുരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സിനിയുടെ അകാല വിയോഗം യുഡിഎഫ് പ്രവർത്തകർക്കിടയിൽ ഞെട്ടലുണ്ടാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണമാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
