ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് വഴുതി കിണറ്റിലേക്ക് വീണ പിഞ്ചു കുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരണപ്പെട്ടത്.
ഉറങ്ങിക്കിടന്ന കുഞ്ഞിനെ തോളിലെടുത്ത് വെള്ളം കോരുന്നതിനിടെ കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ തന്നെ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവ സ്ഥലത്തെത്തിയ ഉഡുപ്പി ടൗണ്‍ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിച്ചു വരികയാണ്.
