Zygo-Ad

ചരിത്രത്തിലാദ്യമായി സ്വർണ്ണവില ഒരു ലക്ഷം കടന്നു; പവന് 1,01,600 രൂപ!


 കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് പവന് 1760 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,01,600 രൂപയായി ഉയർന്നു. ഗ്രാമിന് 220 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,700 രൂപയായി.

ഇന്നലെയും സമാനമായ രീതിയിൽ വലിയ വിലക്കയറ്റം സ്വർണ്ണവിപണിയിൽ ദൃശ്യമായിരുന്നു. തിങ്കളാഴ്ച രണ്ട് തവണകളിലായി പവന് 1440 രൂപ വർധിച്ചിരുന്നു. ഡിസംബർ ഒന്നിന് 95,680 രൂപയായിരുന്ന വില, ഒൻപതാം തീയതിയോടെ 94,920 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ അതിനുശേഷം ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിച്ചതോടെ ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുകയായിരുന്നു.

വിവാഹ സീസൺ തുടരുന്നതിനിടെ സ്വർണ്ണവില ഒരു ലക്ഷം പിന്നിട്ടത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. പണിക്കൂലിയും നികുതിയും ഉൾപ്പെടുമ്പോൾ ഒരു പവൻ സ്വർണ്ണാഭരണത്തിന് വിപണിയിൽ ഏകദേശം 1,15,000 രൂപയോളം നൽകേണ്ടി വരും.


 

വളരെ പുതിയ വളരെ പഴയ