കണ്ണൂർ: സംസ്ഥാനത്തെ സ്‌കൂളുകൾ ക്രിസ്മസ് അവധിക്കായി ചൊവ്വാഴ്ച അടയ്ക്കും.
ഹയർ സെക്കൻഡറി വിഭാഗത്തിൻ്റേത് ഒഴികെയുള്ള പരീക്ഷകൾ ചൊവ്വാഴ്‌ച അവസാനിക്കും. സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷവും നടക്കും.
ജനുവരി അഞ്ചിന് സ്കൂൾ തുറക്കും. മാറ്റിവച്ച പ്ലസ് ടു ഹിന്ദി പരീക്ഷ അന്ന് നടക്കും. ആറാം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും ഓരോ പരീക്ഷയും അഞ്ചിന് നടക്കും.
