Zygo-Ad

അരൂരിൽ സമനില; നറുക്കെടുപ്പിലൂടെ എൽഡിഎഫിന് ജയം


കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ അപൂർവ സംഭവമായി എറണാകുളം ജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്തിൽ 22-ാം വാർഡിൽ ഇരുമുന്നണികളും സമനിലയിൽ എത്തി. 

വോട്ട് എണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സജി അരൂരിനും യു‍ഡിഎഫ് സ്ഥാനാർഥി ലോഷ് മോനും 328 വോട്ടുകൾ വീതം ലഭിച്ചു.

വോട്ടിംഗ് യന്ത്രങ്ങളിൽ പിഴവുകളില്ലെന്ന് സ്ഥിരീകരിച്ചതോടെ ഫലം പ്രഖ്യാപനം താൽക്കാലികമായി മാറ്റിവെച്ചു. തുടർന്ന് ഇരുപക്ഷങ്ങളുടെയും സമ്മതത്തോടെ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചു. നറുക്കെടുപ്പിൽ സജി അരൂർ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സീറ്റ് എൽഡിഎഫിന് ലഭിച്ചു.

ചുമർ ചിത്രകാരനായ സജി അരൂർ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു‍ഡിഎഫ് സ്ഥാനാർഥിയായ ലോഷ് മോനും ശക്തമായ മത്സരം കാഴ്ചവച്ചു. എൻഡിഎ സ്ഥാനാർഥിയായി മധു ചക്കനാട്ട് മത്സരിച്ചു.


വളരെ പുതിയ വളരെ പഴയ