തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു. ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരിച്ചത്.
അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്ബൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വിജയകുമാരൻ നായർ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ച ഉച്ചയോടെ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. സംഭവം മകൻ കണ്ടതോടെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
മണമ്ബൂർ വാർഡിൽ ബിജെപി സ്ഥാനാർഥിയാണ് വിജയിച്ചത്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്താണ് എത്തിയത്. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
