Zygo-Ad

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയടക്കം 6 പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റി


 തൃശ്ശൂർ: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ള ആറ് പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നിലവിൽ വിവിധ ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രതികളെ വിചാരണക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വിയ്യൂരിലേക്ക് മാറ്റിയത്.

കേസിൽ വിധി വന്നതിന് പിന്നാലെയാണ് പ്രതികളുടെ ജയിൽ മാറ്റം സംബന്ധിച്ച് തീരുമാനമുണ്ടായത്. സുരക്ഷാ കാരണങ്ങളും ജയിൽ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായുമാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്നാണ് ജയിൽ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

നടിയെ ആക്രമിച്ച കേസിൽ അടുത്തിടെയാണ് കോടതി വിധി പ്രസ്താവിച്ചത്. കേസിൽ ആകെ ആറ് പ്രതികളാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്


 

വളരെ പുതിയ വളരെ പഴയ