കാസർഗോഡ്: കാഞ്ഞങ്ങാട് പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മറ്റൊരാള്‍ കൂടി പിടിയില്‍.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് ആണ് അറസ്റ്റിലായത്. പള്ളിക്കര പാക്കം ചെർക്കാപ്പാറ സുരേഷിനെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നേരെത്തെ മറ്റൊരാള്‍ കൂടി അറസ്റ്റിലായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാണത്തൂർ സ്വദേശിയായ അനസാണ് (22) ആദ്യം അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയുമായി പരിചയത്തിലായ അനസ് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ബേക്കല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളില്‍ പഠിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. കൗണ്‍സലിങ്ങിനിടെയാണ് കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിനെത്തുടർന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. പിന്നാലെയാണ് അമ്മയുടെ സുഹൃത്തും കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് വിവരം ലഭിക്കുന്നത് ഇതേത്തുടർന്നാണ് ഇയാളെയും അറസ്റ്റ് ചെയ്തത്.
