Zygo-Ad

തിരഞ്ഞെടുപ്പ് : ആയുധങ്ങൾ അടിയന്തരമായി സറണ്ടർ ചെയ്യണം

 


2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, എല്ലാ ആയുധ ലൈസൻസികളും തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉടൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 ജില്ലാ ഭരണ കേന്ദ്രത്തിൽ രൂപീകരിച്ചിട്ടുള്ള സ്ക്രീനിംഗ് കമ്മിറ്റിയുടെ അനുമതിയോടെയല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം, ആയുധനിയമവും ചട്ടങ്ങളും, ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 188 എന്നിവ പ്രകാരമുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.

 ജില്ലയിലെ സ്ക്രീനിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് (നവംബർ 15 ന് ) കളക്ടറേറ്റിൽ ചേരും. ആയുധം കൈവശം വയ്ക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമുള്ളവർ അപേക്ഷയും, ആയുധ ലൈസൻസിൻ്റെ പകർപ്പും, അപേക്ഷ പ്രകാരമുള്ള മറ്റു രേഖകളും സഹിതം ജില്ലാ കളക്ടർ മുമ്പാകെ സമർപ്പിക്കണം.

വളരെ പുതിയ വളരെ പഴയ