Zygo-Ad

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: 4 ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥാ വകുപ്പ്.


കേരളം: കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാല് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് (07/08/2026) റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രകൃതിദുരന്ത സാധ്യതകൾ മുൻനിർത്തി പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

അലർട്ട് വിവരങ്ങൾ:

 * റെഡ് അലർട്ട് (07/08/2026): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. (24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴയ്ക്ക് സാധ്യത).

 * ഓറഞ്ച് അലർട്ട് (07/08/2026): പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം.

 * മഞ്ഞ അലർട്ട് (07/08/2026): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്.

 * മഞ്ഞ അലർട്ട് (08/08/2026): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

പ്രധാന നിർദേശങ്ങൾ:

 * മലയോര മേഖലകളിലും പ്രളയ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അപകടസാധ്യത മുന്നിൽ കണ്ട് പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണം.

 * ജലാശയങ്ങളിൽ ഇറങ്ങുന്നതിനും മീൻപിടിക്കുന്നതിനും വിലക്കുണ്ട്. മേൽപ്പാലങ്ങളിൽ നിന്ന് കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കുക.

 * മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും ഒഴിവാക്കുക.

 * പൊട്ടിവീണ വൈദ്യുത ലൈനുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന KSEB നമ്പറിലും, അടിയന്തര സഹായങ്ങൾക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിലും ബന്ധപ്പെടുക.

വളരെ പുതിയ വളരെ പഴയ