Zygo-Ad

ആലപ്പുഴ റെയില്‍വേ സ്റ്റേഷൻ ട്രാക്കില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി


ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷൻ ട്രാക്കില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി. എറണാകുളം-ആലപ്പുഴ മെമു ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് ട്രാക്കില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തിയത്. 

ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയില്‍ എത്തിയത്.

തുടര്‍ന്ന് മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയ ശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം ട്രാക്കില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. 

ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്കും അതിനു ശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ട്രാക്കില്‍ നിന്നും മാറ്റിയപ്പോഴാണ് ട്രാക്കില്‍ കാല്‍ കണ്ടെത്തിയത്.

മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കില്‍ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഡിഎൻഎ പരിശേധനയടക്കം നടത്തുമെന്നും അറിയിച്ചു.

വളരെ പുതിയ വളരെ പഴയ