Zygo-Ad

മലയാളി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു


ബംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാർഥികളെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ കവർന്നു. കെങ്കേരി ആർആർ നഗറിന് സമീപം ഞായറാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം.

ഇടുക്കി, കണ്ണൂർ സ്വദേശികളായ വിദ്യാർഥികള്‍ക്കാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്. ഭക്ഷണം കഴിച്ചതിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. 

സ്ഥലത്ത് സ്കൂട്ടറില്‍ എത്തിയ അക്രമി ഇവരെ തടഞ്ഞു നിർത്തി വടിവാള്‍ വീശി ഭയപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

വിദ്യാര്‍ഥികള്‍ കെങ്കേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഇതിനിടെ നഷ്ട്ടപ്പെട്ട ഒരു ഫോണിലേക്ക് വിളിച്ചപ്പോള്‍ കോള്‍ എടുത്തയാള്‍ പണം നല്‍കാമെങ്കില്‍ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞു. 

തുടര്‍ന്ന് ഇയാള്‍ പറഞ്ഞ സ്ഥലത്ത് വിദ്യാര്‍ഥികള്‍ പോലീസിന് ഒപ്പമെത്തിയെങ്കിലും അക്രമി എത്തിയില്ല. വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ കെങ്കേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ