കൊച്ചി :വിവാഹ ദിവസം വധുവിന് അപകടത്തിൽ പരിക്കേറ്റതോടെ ആശുപത്രിയിൽ താലികെട്ട്. കൊച്ചി ലേക് ഷോർ ആശുപത്രിയാണ് അപൂർവ നിമിഷത്തിന് വേദിയായത്.
ആലപ്പുഴ തുമ്പോളി സ്വദേശികളായ ആവണിയും ഷാരോണും അച്ഛനമ്മമാരുടെയും നഴ്സുമാരുടെയും സാന്നിധ്യത്തിൽ താലികെട്ടി. ഇതേസമയം തുമ്പോളിയിലെ വീട്ടിൽ കല്യാണ സദ്യയും നടത്തി.
12നും 12 30നും ഇടയിലായിരുന്നു വിവാഹത്തിന് മുഹൂർത്തം കുറിച്ചത്. ഇന്ന് പുലർച്ചെ മേക്കപ്പിന് പോകവേ ആണ് കുമരകത്ത് അപകടമുണ്ടായത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണി ചികിത്സയിലാണ്.
