Zygo-Ad

നാളെ ശനിയാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവർത്തി ദിവസം: വിദ്യാഭ്യാസ വകുപ്പ്

         


                                  

കണ്ണൂർ : നാളെ ശനിയാഴ്ച (04/10/2025) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. 

നാളെ ശനിയാഴ്ച മാറ്റം വന്നിരിക്കുന്നത്. അതേ സമയം എൽപി,യുപി ക്ലാസുകൾക്ക് അവധി ആയിരിക്കുമെന്നും അറിയിപ്പിലുണ്ട്. 

മൂന്ന് ദിവസത്തെ നവരാത്രി, ഗാന്ധിജയന്തി അവധികൾക്ക് ശേഷം ഇന്ന് വെള്ളിയാഴ്ച സ്കൂ‌ളുകൾ തുറക്കും.

അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്ക് ഇതിനുശേഷം ഒക്ടോബർ 25 ആയിരിക്കും ശനിയാഴ്ച പ്രവൃത്തി ദിനമായുള്ളത്. എട്ട് മുതൽ 10 വരെയുള്ളവർക്ക് ആ​ഗസ്ത് 16, ഒക്ടോബർ നാല്, 25, 2026 ജനുവരി മൂന്ന്, 31 എന്നീ ദിവസങ്ങളിലും ക്ലാസുണ്ടാവും.

 യുപി വിഭാ​ഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാ​ഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനമാണ്.

വളരെ പുതിയ വളരെ പഴയ