Zygo-Ad

നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


തൃശൂർ: ഇന്ന് രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശ്ശൂരിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ എത്തിച്ച്‌ പരിശോധിക്കുകയായിരുന്നു. 

തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില പരിശോധിച്ചു വരികയാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വിവരം.

വളരെ പുതിയ വളരെ പഴയ