കൊച്ചി: ഇന്ത്യൻ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലിന്റെ രാജസ്ഥാൻ, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ യാത്ര നവംബർ 25ന് ആരംഭിക്കും.
റെയില്‍വേ മന്ത്രാലയം യാത്രക്ക് 33 ശതമാനം സബ്‌സിഡി നല്‍കും.
അദ്ധ്യാപകർ, മുൻ സൈനികർ, സൈനികരുടെ കുടുംബങ്ങള്‍ എന്നിവർക്ക് പ്രത്യേക ഇളവുകളുമുണ്ട്. 13 ദിവസം നീളുന്ന യാത്ര തിരുവനന്തപുരത്ത് നിന്നാണ് ആരംഭിക്കുക.650 യാത്രക്കാരെയാണ് ഉള്‍ക്കൊള്ളുക.
കൊല്ലം, ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. യാത്രക്കാർക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്ക് പിക്കപ്പ് സൗകര്യം നല്‍കും.
യാത്ര ഇഷ്വറൻസ് ഉള്‍പ്പെടെ
പി.എ സിസ്റ്റം, ടൂർ മാനേജർമാർ, യാത്രാ ഇൻഷ്വറൻസ്, ഹോട്ടലുകള്‍, കാഴ്ചകള്‍ കാണുന്നതിനുള്ള വാഹനങ്ങള്‍, ദക്ഷിണേന്ത്യൻ ഭക്ഷണം, പബ്ലിക് അനൗണ്‍സ്മെന്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം, ടൂർ മാനേജർമാർ, കോച്ചുകള്‍ തോറും പരിശീലനം നേടിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സൗകര്യങ്ങളും ഭാരത് ഗൗരവ് ട്രെയിനിലുണ്ട്.
ഹോട്ടല്‍ താമസ സൗകര്യം, യാത്രാ ഇൻഷ്വറൻസ് എന്നിവയും ഉള്‍പ്പെടുന്ന പാക്കേജില്‍ യാത്രക്കാർക്ക് തങ്ങളുടെ മുഴുവൻ ലഗേജുകളും ഒരുമിച്ച് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും ട്രെയിനിലുണ്ട്.
നിരക്കുകള്‍
• സ്ലീപ്പർ ക്ലാസിന് 34,950
• തേർഡ് എ.സിക്ക് 44,750
• സെക്കൻഡ് എ.സിക്ക് 51,950
• ഫസ്റ്റ് എ.സിക്ക് 64,950
സന്ദർശിക്കുന്ന ഇടങ്ങള്‍
രാജസ്ഥാനില്‍
• ജോധ്പൂർ
• ജയ്സാല്‍മീർ
• ജയ്പൂർ
• അജ്മീർ
• ഉദയ്പൂർ
ഗുജറാത്തില്‍
• ഏക്താ പ്രതിമ
• ഹൈദരാബാദ്
• വിവരങ്ങള്‍ക്ക്: 7305 85 85 85