Zygo-Ad

ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍.


കോഴിക്കോട്: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. 

പ്രതി ആഭിചാര ക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്. 

ദിവ്യഗര്‍ഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

 സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ പരാതികള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ