Zygo-Ad

വീണ്ടും വർദ്ധനവ്! സ്വർണ വില 87,000 ചരിത്ര റെക്കോർഡ് കുതിപ്പിലേക്ക് ഉയർന്നു


തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. 440 രൂപയാണ് വീണ്ടും ഉയർന്നത്. രാവിലെ 880 ഉയർന്ന് സ്വർണവില ചരിത്രത്തിലാദ്യമായി 87,000 രൂപ കടന്നിരുന്നു. ഇപ്പോൾ ഉച്ചയ്ക്ക് ശേഷം വീണ്ടും വില വർദ്ധിച്ചതോടെ ആശങ്കയിലാണ് ഉപഭോക്താക്കൾ. 

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,440 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടി വരും.

ഇന്നലെ രാവിലെ പവന് 920 രൂപ വർദ്ധിച്ച് സ്വർണവില സർവ്വകാല റെക്കോ‍ർഡിൽ എത്തിയിരുന്നു. എന്നാൽ വൈകീട്ട് സ്വർണവില 640 രൂപ കുറഞ്ഞു. ഇന്നും രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരിക്കുകയാണ് ഒൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ. 

രാവിലെയും ഉച്ചയ്ക്കുമായി ആകെ 1,320 രൂപയുടെ വർദ്ധനവാണ് ഒരു പവന്റെ വിലയിലുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10930 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8985 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6990 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4510 രൂപയാണ്. 

വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്നത്തെ വിപണിവില 156 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 150 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.

വളരെ പുതിയ വളരെ പഴയ