Zygo-Ad

ശബരിമയിൽ കുക്ക്, ഹെൽപ്പർ നിയമനം


2025-26 ലെ ശബരിമല മണ്ഡല മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി കെ എ പി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, ഹെൽപ്പർ  (എസ് പി ഒ) എന്നിവരെ  59 ദിവസത്തേക്ക് നിയോഗിക്കുന്നു. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 30 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് സ്ഥിതി ചെയ്യുന്ന കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം. 

ഫോൺ: 0497 2781316

വളരെ പുതിയ വളരെ പഴയ