Zygo-Ad

തലശേരി – ബാംഗ്ലൂർ യാത്രയ്ക്ക് പുതിയ രൂപം: എ.സി സീറ്റർ ബസിന് ഫ്ലാഗ് ഓഫ് ശനിയാഴ്ച

 തലശേരി : തലശേരി – ബാംഗ്ലൂർ യാത്ര ഇനി കൂടുതൽ സുഖപ്രദമാകുന്നു. തലശേരി കെ.എസ്.ആർ.ടി.സി യൂണിറ്റിന് അനുവദിച്ച പുതിയ എ.സി സീറ്റർ ബസിന്‍റെ ഫ്ലാഗ് ഓഫ് ശനിയാഴ്ച വൈകീട്ട് 3.30ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവഹിക്കും.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസിന് 50 യാത്രികർക്കുള്ള സീറ്റിംഗ് സൗകര്യമുണ്ട്. യാത്രയ്ക്കിടയിലെ റോഡ് കുഴികൾ പോലും ബുദ്ധിമുട്ടാകാത്തവിധം മികച്ച സസ്പെൻഷൻ സംവിധാനമാണ് ബസിന്‍റെ പ്രത്യേകത.

തലശേരിയിൽ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ബസ് ബാംഗ്ലൂരിലേക്ക് പോകും. തിരിച്ചായി, ബാംഗ്ലൂരിൽ നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന എ.സി സീറ്റർ ബസും തലശേരിയിലേക്ക് ഓടിക്കും.

പുതിയ ബസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ് ശനിയാഴ്ച വൈകീട്ട് 3.30ന് തലശേരി പുതിയ ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.

വളരെ പുതിയ വളരെ പഴയ