Zygo-Ad

TH 577825! തിരുവോണം ബമ്പറടിച്ചത് കൊച്ചിയില്‍: നെട്ടൂര്‍ സ്വദേശി ലതീഷിന്‍റെ കടയില്‍ വിറ്റ ടിക്കറ്റിന് ഭാഗ്യമുദിച്ചു


കൊച്ചി: കേരളക്കര ഒന്നടങ്കം കാത്തിരുന്ന തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പില്‍ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയില്‍.

ആറ്റിങ്ങല്‍ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം ലഭിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങല്‍ ഭഗവതി ഏജൻസി ഈ ടിക്കറ്റെടുത്തത് പാലക്കാട് ഓഫീസില്‍ നിന്നാണ്. നെട്ടൂർ സ്വദേശിയായ ഏജന്‍റ് ലതീഷ് വിറ്റ ടിക്കറ്റിനെ തേടിയാണ് ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്. 

ഭഗവതി ഏജൻസിയില്‍ നിന്നും 800 ടിക്കറ്റുകളാണ് ഏടുത്തതെന്ന് ലതീഷ് വ്യക്തമാക്കി. ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും കൊച്ചി ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഓണം ബമ്പറടിച്ച ടിക്കറ്റ് വാങ്ങിയ ആളെ മാത്രമാണ് അറിയാനുള്ളത്.

75 ലക്ഷം ടിക്കറ്റുകളില്‍ ഒന്നൊഴിയെ എല്ലാം വിറ്റു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് പുറമേ, രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. 

മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതില്‍ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.

ഓണം ബമ്പർ BR 105 സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകള്‍

ഒന്നാം സമ്മാനം- 25 കോടി രൂപ TH 577825

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

TA 577825   TB 577825

TC 577825   TD 577825

TE 577825   TG 577825

TJ 577825   TK 577825

TL 577825

രണ്ടാം സമ്മാനം- ഒരുകോടി രൂപ

TK 459300   TD 786709  

TC 736078   TL 214600

TC 760274   TL 669675

TG 176733   TG 307775

TD 779299   TB 659893

TH 464700   TH 784272

TE 714250    TB 221372

TL 160572    TL 701213

TL 600657    TG 801966

TG 733332    TJ 385619

വളരെ പുതിയ വളരെ പഴയ