കാസർഗോഡ്: കാസർഗോഡ് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.ബദിയടുക്കയിലെ ഒരു തട്ടുകടയില്‍ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെയാണ് വിശാന്തിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്.
ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ വിശാന്തിയെ കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
