Zygo-Ad

താനൂരില്‍ അഴീക്കൽ കടലിൽ മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് അഞ്ച് കിലോ ഭാരമുള്ള രണ്ട് നാഗ വിഗ്രഹങ്ങള്‍: മോഷണം പോയതെന്ന് സംശയം


മലപ്പുറം: മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍. മലപ്പുറം താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലിലാണ് സംഭവം.

പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്‌ക്കല്‍ റസലിന്റെ വലയിലാണ് മത്സ്യബന്ധനത്തിനിടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.

പിച്ചളയില്‍ നിർമ്മിച്ച നാഗ വിഗ്രഹങ്ങളാണിവ. ഏകദേശം അഞ്ച് കിലോ ഭാരം വരും. ഇവ താനൂർ പൊലീസിനെ ഏല്‍പ്പിച്ചു. 

വിഗ്രഹങ്ങള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്നും മോഷണം പോയതാണോ എന്നൊരു സംശയം പൊലീസിനുണ്ട്. ഇക്കാര്യം അന്വേഷിക്കും. സംഭവത്തെക്കുറിച്ച്‌ സമഗ്രമായ വിവരം ശേഖരിച്ചു വരികയാണ് പൊലീസ്.

വളരെ പുതിയ വളരെ പഴയ