Zygo-Ad

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: തെരുവു നായയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ആറാം ക്ലാസുകാരി മരിച്ചു. കായിക്കര എറത്ത് പടിഞ്ഞാറ് ജോൺ പോൾ–പ്രഭന്ധ്യ ദമ്പതികളുടെ മൂത്ത മകൾ സഖി (പൂമ്പാറ്റ, 11) ആണ് മരിച്ചത്.

കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സഖി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. 

തെരുവുനായ കുറുകെ ചാടിയപ്പോൾ ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഖിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾ തെരുവുനായ പ്രശ്നം തീർപ്പാക്കാനുള്ള നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ടു . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ