Zygo-Ad

അവധിയില്ല...! സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും ഇന്ന് തുറന്നു പ്രവർത്തിക്കും

 


സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും ഇന്ന് ( സെപ്റ്റംബർ 30, ചൊവ്വാഴ്‌ച ) തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.

ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ അവധിയായിരിക്കും. സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയപ്പ), സംസ്ഥാനത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. എന്നാൽ, സപ്ലൈകോ തുറന്നു പ്രവർത്തിക്കും.

അതേസമയം, ബെവറജസ് ഔട്ട്ലെറ്റുകൾക്ക് രണ്ടു ദിവസമാണ് അവധി. നവരാത്രി, ഗാന്ധി ജയന്തിക്കുമാണ് അടച്ചിടുക. അതേസമയം, ഇന്ന് (സെപ്റ്റംബർ 30, ചൊവ്വ) രാത്രി ഏഴുമണി വരെ മാത്രമെ പ്രവർത്തിക്കുകയുള്ളൂ. അർധവാർഷിക സ്റ്റോക്കെടുപ്പാണ് ഇന്ന് നേരത്തെ ഔട്ട്ലെറ്റുകൾ അടക്കാനുള്ള കാരണം.

വളരെ പുതിയ വളരെ പഴയ