കൊച്ചി: കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കൺവീനർ പി.വി. ജെയിനെ (48) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് ഓഫീസിൽ ജെയിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം നോർത്തിലെ സെൻട്രൽ പോലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് ജെയിനിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.