Zygo-Ad

ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയോട് ആശുപത്രിയില്‍ കൊണ്ടുപോകാൻ പറഞ്ഞു; നഴ്സിംഗ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു


തിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനിടെ നഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പുല്ലാനി മുക്കില്‍ റിട്ടയേർഡ് കെഎസ്‌ആർടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകള്‍ എസ് എല്‍ വൃന്ദ ആണ് മരിച്ചത്.

വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ വൃന്ദയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് അമ്മയോട് പറഞ്ഞു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. മുറിയില്‍ നിന്ന് ഒരു മരുന്നു കുപ്പി കണ്ടെടുത്തു. 

ഇതിന്റെ അമിത ഉപയോഗമാകാം മരണ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ