Zygo-Ad

പൊലീസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ


കൊച്ചി: പൊലീസ് ചമഞ്ഞ് കൊച്ചി നഗരത്തിലെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ ആൾ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ ഓണപ്പരിപാടി നടത്താൻ എന്ന പേരിലാണ് ഇയാൾ പണം തട്ടിയത്. കോട്ടയം പൂഞ്ഞാർ സ്വദേശി സിജോ ജോസഫാണ് പിടിയിലായത്.

കൊച്ചി നഗരത്തിലെ ഒരു സ്ഥാപനത്തിലായിരുന്നു സംഭവം നടന്നത്. പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞു സ്ഥാപനത്തിൽ എത്തിയ ഇയാൾ, സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരിയോട് പണം ആവശ്യപ്പെടുകയായിരുന്നു. 

20,000 രൂപയായിരുന്നു ഇയാൾ ആവശ്യപ്പെട്ടതെങ്കിലും സ്ഥാപന ഉടമ 11,000 രൂപ നൽകി. ചോദിച്ച മുഴുവൻ പണവും നൽകണമെന്നും അതുവരെ കട തുറക്കാൻ പാടില്ലെന്നും സിജോ പറഞ്ഞു. 

ഇതോടെ രണ്ടാഴ്ച്ചയോളം പരാതിക്കാരി സ്ഥാപനം അടച്ചിട്ടു. പിന്നീടാണ് ഇവർ അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയതും ഇയാൾ പിടിയിലായതും.

വളരെ പുതിയ വളരെ പഴയ