Zygo-Ad

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു: വര്‍ധിച്ചത് 680 രൂപ, സ്വര്‍ണവില 77,000 കടന്നു


കേരളം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു.

77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചു കയറുന്നതാണ് കാണാൻ കഴിഞ്ഞത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

 ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.

വളരെ പുതിയ വളരെ പഴയ