Zygo-Ad

ഓണത്തിന് കുടുംബശ്രീ നേടി 3.10 കോടിയുടെ വരുമാനം

 


ഓണവിപണിയിൽ ഹിറ്റായി കുടുംബശ്രീ. പച്ചക്കറികളും പൂക്കളും കുടുംബശ്രീ ഭക്ഷ്യ ഉത്പന്നങ്ങളും വിറ്റഴിച്ചതിലൂടെ ഇത്തവണ നേടിയത് 3.10 കോടിയിലധികം വരുമാനം. ജില്ലാതലത്തിലും കുടുംബശ്രീ സിഡിഎസ് തലത്തിലും നടത്തിയ ഓണച്ചന്തകൾ, ഓണശ്രീ വിപണനമേളകൾ, പൂക്കൾ വിതരണം ചെയ്ത നിറപ്പൊലിമ, കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച ഓണക്കനി എന്നിവയിലൂടെയാണ് കുടുംബശ്രീ കണ്ണൂർ ഈ വരുമാനം നേടിയത്.

ഓണം കുടുംബശ്രീക്കൊപ്പം'എന്ന ടാഗിലായിരുന്നു ഇത്തവണ സംസ്ഥാനത്ത് കുടുംബശ്രീ ഓണം ആഘോഷമാക്കിയത്. പോക്കറ്റ് മാറ്റ് വഴിയുള്ള ഓണം ഗിഫ്റ്റ് ഹാമ്പർ, ഓണസദ്യ, സിഡിഎസ് തലത്തിൽ കുടുംബശ്രീ സംരംഭകരുടെ തനതുത്പന്നങ്ങൾ ഉൾപ്പെടുത്തിയുള്ള കിറ്റ് എന്നിങ്ങനെ ഒട്ടേറെ പുതുമകൾകൊണ്ടും കുടുംബശ്രീ ഓണം ഗംഭീരമാക്കി.


ഇത്തവണ ‘പോക്കറ്റ് മാർട്ട് ദ കുടുംബശ്രീ സ്റ്റോർ' എന്ന കുടുംബശ്രീയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഗിഫ്റ്റ് ഹാമ്പറുകൾ ഓർഡർ ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. കണ്ണൂരിലും കാസർകോട്ടും തൃശ്ശൂരിലുമാണ് ഇത് നടപ്പാക്കിയത്. കണ്ണൂരിൽ ഒരു ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയാണ് വില. ഗിഫ്റ്റ് ഹാമ്പറുകൾ വഴി 19,97,500 രൂപയാണ് നേടിയത്.

വളരെ പുതിയ വളരെ പഴയ