മുണ്ടക്കൈ ചൂലര്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി രംഗത്ത്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര എക്സ്പെന്‍ഡിച്ചര്‍ മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും ഇതുവരെയും തീരുമാനമെടുക്കാനായില്ലേയെന്നും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു.എപ്പോള്‍ തീരുമാനം എടുക്കുമെന്ന് ചോദിച്ച കോടതി ഓഗസ്റ്റ് 13നകം തീരുമാനം അറിയിക്കണമെന്നും നിര്‍ദേശിച്ചു.
അതേസമയം തീരുമാനം എന്തു തന്നെയായാലും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.അതിനനുസരിച്ച് സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകുമെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി.
മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ഭരണാനുമതി ലഭിച്ച 104 കോടി രൂപ 18 പദ്ധതികള്‍ക്കായി വിനിയോഗിക്കും. 50 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.മറ്റ് പദ്ധതികള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കുമെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.