യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു. അക്ഷൻ കൗൺസിൽ നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമായി. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബവുമായും
ഗോത്ര നേതാക്കളുമായും നടന്ന ചർച്ചകൾക്ക് ശേഷം തീരുമാനമുണ്ടായി.
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ അനൗദ്യോഗിക ഇടപെടലാണ് ഈ പരിവർത്തനത്തിന് വഴിവെച്ചത്. യമനിലെ സൂഫി നേതാവ് ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലയും, ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും അടങ്ങിയ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്.