Zygo-Ad

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; വി സിക്ക് കത്ത് നല്‍കി മിനി കാപ്പൻ


തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചു.

പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്‍കിയിരിക്കുന്നത്. കേരള സര്‍വകലാശാലയിലെ തുടരുന്ന വിവാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് മിനി കാപ്പന്‍ പ്രതികരിക്കുന്നത്.

വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മിനി കാപ്പന്‍ വി സിക്ക് നല്‍കിയ കത്തില്‍ പറയുന്നു. സര്‍വകലാശാലയിലെ രജിസ്ട്രാര്‍ സംവിധാനം താളം തെറ്റി കിടക്കുന്നതിനിടയിലാണ് മിനി കാപ്പന്റെ ഭാഗത്ത് നിന്നും ഒരു നീക്കമുണ്ടായിരിക്കുന്നത്.

 നിർദ്ദേശം അവഗണിച്ച്‌ സർവ്വകലാശാലയിലെത്തിയ രജിസ്ട്രാർ കെ എസ് അനില്‍ കുമാറിനെതിരെ നീക്കം ശക്തമാക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മല്‍. 

രജിസ്ട്രാർക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങള്‍. അനധികൃതമായി സർവകലാശാലയില്‍ അതിക്രമിച്ചു കയറി എന്നാണ് ആരോപണം.

അതേ സമയം രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ വി സി രാജ്ഭവനെ സമീപിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വി സി രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അനില്‍കുമാർ അയച്ച അടിയന്തര സ്വഭാവത്തിലുള്ളതടക്കം 3 ഫയലുകളാണ് വി സി മടക്കി അയച്ചു. എന്നാല്‍ രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയ്ക്ക് മിനി കാപ്പൻ അയച്ച 25 ഫയലുകള്‍ അംഗീകരിക്കുകയും ചെയ്തു. 

രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍ കുമാറിന് അയയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി വി സി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ