Zygo-Ad

'വെന്റിലേറ്റര്‍ സഹായമില്ലാതെ ഹൃദയമിടിപ്പും ശ്വാസവും'; വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മകൻ അരുണ്‍കുമാർ


തിരുവനന്തപുരം: ചികിത്സയില്‍ തുടരുന്ന വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില്‍ മാറ്റം. മകൻ അരുണ്‍കുമാറാണ് വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും ഡയാലിസിസിലൂടെ ആരോഗ്യം കൂടുതല്‍ മെച്ചമാകുമെന്ന പ്രതീക്ഷയിലാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. തങ്ങളും വലിയ ആശ്വാസത്തിലാണെന്നും അരുണ്‍കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

അരുണ്‍കുമാർ പങ്ക് വെച്ച പോസ്റ്റ്

അച്ഛൻ്റെ ആരോഗ്യനില പതുക്കെ മെച്ചപ്പെട്ടു വരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. 

ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതല്‍ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.

വെള്ളിയാഴ്ച ഉച്ചക്ക് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വിഎസിൻ്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്നും വെൻ്റിലേറ്റർ സപ്പോർട്ടില്‍ തുടരുന്ന അദ്ദേഹത്തെ ഡയാലിസിസിനും വിധേയമാക്കുന്നുവെന്നും പറഞ്ഞിരുന്നു.

വളരെ പുതിയ വളരെ പഴയ