Zygo-Ad

ഇൻസ്റ്റഗ്രാമിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചു: വീട്ടുകാരറിയാതെ വിളിച്ചിറക്കി ലൈംഗികാതിക്രമം; പ്രതി റിമാന്‍റില്‍


പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. 

പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പരിചയപ്പെടുകയും, കഴിഞ്ഞവർഷം ഡിസംബറില്‍ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ചെയ്ത ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ നെടുമ്പം പൊടിയാടി സ്വദേശി സഞ്ജയ് എസ് നായരെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ജയ് കഴിഞ്ഞ ഡിസംബറില്‍ മാതാപിതാക്കള്‍ അറിയാതെ കുട്ടിയെ കാറില്‍ കയറ്റി തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ കൊണ്ടു പോവുകയും കടന്നു പിടിച്ച്‌ ലൈംഗികാതിക്രമം നടത്തുകയും ചെയ്തിട്ടുണ്ട്.

ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ കുട്ടിക്ക് അയച്ചത് കൂടാതെ ഇയാള്‍ കുട്ടിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനിതാ പൊലീസ് ജൂണ്‍ 20 ന് വൈകിട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊടിയാടിയിലെ വീട്ടില്‍ നിന്നും ജൂണ്‍ 21 ന് രാവിലെ 11.15 ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 പ്രതിയുടെ ഫോട്ടോ കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു തിരിച്ചറിഞ്ഞ ശേഷമായിരുന്നു നടപടികള്‍. പിന്നീട് പ്രതിയെ വിശദമായ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 

വിദഗ്ധ പരിശോധനക്കായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ