Zygo-Ad

വിസ്‌മയ തുടക്കം: ജൂഡ് ആന്റണി ചിത്രം 'തുടക്കം';നായിക വിസ്‌മയ മോഹൻലാല്‍: പ്രഖ്യാപനവുമായി മോഹൻലാല്‍.


മോഹൻലാലിൻറെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് വിസ്‌മയ എത്തുന്നത്.

ചിത്രത്തിന്റെ പേരും ആശിർവാദ് സിനിമാസ് പ്രഖാപിച്ചു. 'തുടക്കം' എന്നാണ് ചിത്രത്തിന്റെ പേര്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. മകള്‍ക്ക് ആശംസയുമായി നടൻ മോഹൻലാല്‍ രംഗത്തെത്തി. 'പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ "തുടക്കം" സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിൻറെ ആദ്യപടിയാകട്ടെ'- എന്ന് മോഹൻലാല്‍ കുറിച്ചു.

ഇതൊരു നിയോഗമായി കാണുന്നുവെന്ന് സംവിധായകൻ ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. എന്റെ ലാലേട്ടന്റെയും സുചി ചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ എന്നും ജൂഡ് കുറിക്കുന്നു.

കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമയായിരിക്കും ഇത്. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു "ആന്റണി -ജൂഡ് " "തുടക്ക"മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു.

ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്

ഇതൊരു നിയോഗമായി കാണുന്നു.

എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്ബോള്‍ ഞാൻ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും.

നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി…

കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ.

എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.

ആന്റണി ചേട്ടാ ഇതൊരു "ആന്റണി -ജൂഡ് " "തുടക്ക"മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ❤️❤️❤️

പ്രിയ പ്രേക്ഷകർ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ 🙏🏻🙏🏻🙏🏻.

വളരെ പുതിയ വളരെ പഴയ